കൊടുമൺ: പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗത്തിലും സുതാര്യവുമായി സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഡിജിറ്റല്‍ റവന്യു കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജന്. അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുജനത്തിന് വ്യക്തിപരമായ റവന്യു വിവരങ്ങള്‍ ചിപ്പ് പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖമുദ്രവാക്യത്തോടുകൂടി സംസ്ഥാനത്ത് റവന്യു വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്.
അതിവേഗവും സുതാര്യവുമായ റവന്യൂ നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസർവേ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എട്ട് ലക്ഷം ഹെക്ടര്‍ ഭൂമി, 60 ലക്ഷം ലാന്‍ഡ് പാഴ്സലുകള്‍ എന്നിവ അളന്നു തിട്ടപ്പെടുത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020-21 പദ്ധതി വിഹിതത്തില്‍ നിന്ന് 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് നിര്‍മിച്ചത്. വില്ലേജ് ഓഫീസര്‍ മുറി, ഓഫീസ്, ഡോക്യുമെന്റ് മുറി, വെയിറ്റിംഗ് ഏരിയ, ഡൈനിംഗ് മുറി, ടോയ്ലെറ്റുകള് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എഡിഎം ബി. ജ്യോതി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാ ദേവി, അംഗം സൂര്യകലാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ്,
അടൂര്‍ ആര്‍ഡിഒ എം. ബിപിന്കുമാർ, അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാം, ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ. കെ. അശോക് കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ. എൻ. സലിം, ഡി. സജി, ഡോ.ജോർജ് വർഗീസ് കൊപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.