ഭാര്യയെ മർദിച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍
Friday, August 8, 2025 3:40 AM IST
പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച ഭ​ര്‍​ത്താ​വി​നെ കൂ​ട​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട​ല്‍ ക​ടു​വ​ണ്ണൂ​ര്‍ നി​ര​വ​ത്ത് വീ​ട്ടി​ല്‍ ജോ​ര്‍​ജ് മൈ​ക്കി​ളാ​ണ് (50) പി​ടി​യി​ലാ​യ​ത്. 2009 ലാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്.

2011 മേ​യ് മു​ത​ല്‍ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര​ന്ത​രം മ​ദ്യ​പി​ച്ചു​വ​ന്ന് ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. നാ​ലി​ന് വൈ​കു​ന്നേ​രം മ​ക​ളെ​യും കൊ​ണ്ട് പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ടു മു​ഖ​ത്ത് അ​ടി​ക്കു​ക​യും വി​റ​കു കൊ​ണ്ട് ഇ​രു തോ​ളി​ലും വ​യ​റി​നു ച​വി​ട്ടു​ക​യും താ​ഴെ വീ​ണ​പ്പോ​ള്‍ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്ത​താ​യും ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​എ​ല്‍. സു​ധീ​ർ, എ​സ്ഐ ആ​ര്‍. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.