മ​ര​ശി​ഖ​ര​ങ്ങ​ള്‍ നീ​ക്കു​ന്നി​ല്ല; വാഹന പാർക്കിംഗ് റോ​ഡി​ല്‍
Sunday, August 10, 2025 6:46 AM IST
പേ​രൂ​ര്‍​ക്ക​ട: മു​റി​ച്ചി​ട്ട ത​ണ​ല്‍​മ​ര ശി​ഖ​ര​ങ്ങ​ളും ത​ടി​ക​ളും കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​തി​നാ​ല്‍ പേ​രൂ​ര്‍​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ക​വാ​ട​ത്തി​നു പു​റ​ത്തു​ള്ള റോ​ഡു​വ​ശ​ത്ത്.

ആ​ഴ്ച​ക​ളാ​യി ഈ ​സ്ഥി​തിയാണ്. സ​മീ​പ​ത്തെ കെ​എ​ച്ച്ആ​ര്‍​ഡ​ബ്ല്യു പേ​വാ​ര്‍​ഡ് കെ​ട്ടി​ട​ത്തി​നു സ​മീ​പം സ്ഥി​തി​ചെ​യ്തി​രു​ന്ന ത​ണ​ല്‍​മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ മ​രംവീ​ണ് കു​റ​ച്ചു​ഭാ​ഗം ത​ക​ര്‍​ന്ന​തോ​ടെ​യാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

അ​തി​നു നി​ശ്ചി​ത പാ​ര്‍​ക്കിം​ഗ് ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു. ഏ​ക​ദേ​ശം 100 വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​മാ​യി​രു​ന്നു. ആ​ശു​പ​ത്രി ക​വാ​ട​ത്തി​നെ​തി​ര്‍​വ​ശ​ത്ത് കെഎ​സ് ആ​ര്‍ടിസി പേ​രൂ​ര്‍​ക്ക​ട ഡി​പ്പോ​യാ​ണ്. ഈ ​ഭാ​ഗ​ത്തു ബ​സു​ക​ള്‍ വ​ന്നു​ തി​രി​യു​ന്ന​തി​നാ​ല്‍ ഇ​എ​സ് ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

ചെ​റി​യ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​റ​ക്കി വാ​ഹ​ന​ങ്ങ​ള്‍ ദൂ​രെ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​യ ഗ​തി​കേ​ടാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.