അ​ങ്ക​ണ​വാ​ടികളിൽ മികച്ച സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Sunday, August 10, 2025 5:32 AM IST
കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ള്‍​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മു​ള്‍​പ്പെ​ടെ ന​ല്‍​കി അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ മി​ക​ച്ച സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മു​യ്യോ​ട്ട്താ​ഴ കാ​ര്‍​ത്തി​ക അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് രേ​ഖ കൈ​മാ​റ്റ​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഞ്ച് ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ള്‍ സാ​ധ്യ​മാ​യി. ഭൂ​മി​യു​ള്ള​വ​ര്‍​ക്ക് വീ​ട് എ​ന്ന​തി​ന് പു​റ​മെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വീ​ട് എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നാ​യി സ്ഥ​ലം കൈ​മാ​റി​യ​വ​രെ​യും മ​ന​സോ​ടി​ത്തി​രി മ​ണ്ണ് ക്യാ​മ്പ​യി​നി​ല്‍ ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​വ​രെ​യും മ​ന്ത്രി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ല്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. എ​ൻ​ജി​നീ​യ​ര്‍ സ​തീ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. തോ​ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ലീ​ന, വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബി​ജു​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് പൂ​ള​ക്ക​ണ്ടി മു​ര​ളി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. സി​മി, ര​ജി​ത കോ​ളി​യോ​ട്ട്, സു​ബി​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.