മ​ഴ​ക്കാ​ല, ക​ര്‍​ക്ക​ട​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Thursday, August 7, 2025 5:27 AM IST
കോ​ഴി​ക്കോ​ട്: ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​മ്മി​റ്റി​യും കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബും അ​ഷ്ട​വൈ​ദ്യ​ന്‍ തൈ​ക്കാ​ട്ട് മൂ​സ്സ് വൈ​ദ്യ​ര​ത്‌​നം ഔ​ഷ​ധ​ശാ​ല​യു​ടെ കോ​ഴി​ക്കോ​ട് ട്രീ​റ്റ്‌​മെ​ന്റ് സെ​ന്റ​റും ചേ​ര്‍​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വേ​ണ്ടി മ​ഴ​ക്കാ​ല, ക​ര്‍​ക്ക​ട​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​ജി​ല​ന്‍​സ് എ​സ്.​പി കെ.​പി അ​ബ്ദു​ല്‍ റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​പി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്, അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന മാ​നു​ഫാ​ക്ച​റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​മ​നോ​ജ് കാ​ളൂ​ര്‍, ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി.​ജി അ​ഭി​ലാ​ഷ്, സം​സ്ഥാ​ന മീ​ഡി​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​എ​സ് വി​മ​ല്‍ കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​കെ. സ​ന്ദീ​പ്, പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ഞ്ജു കൃ​ഷ്ണ സം​സാ​രി​ച്ചു.

സ​മ​കാ​ലി​ക ആ​യു​ര്‍​വേ​ദം എ​ന്ന വി​ഷ​യ​ത്തി​ല്‍ മാ​വൂ​ര്‍ ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി ഹെ​ല്‍​ത്ത് ആ​ന്‍റ് വെ​ല്‍​നെ​സ്സ് സെ​ന്‍റ​റി​ലെ സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഷൈ​ജു ഒ​ല്ലാ​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച​യും ന​ട​ന്നു. ഡോ. ​കെ.​എ​സ് വി​മ​ല്‍ കു​മാ​ര്‍, ഡോ. ​റീ​ജ മ​നോ​ജ്, ഡോ. ​ഇ. അ​നു​ശ്രീ, ഡോ. ​കെ.​എ റി​ധി​മ, ഡോ. ​വി. വി​ദ്യാ​ല​ക്ഷ്മി എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.