ഷ​ഹ​ബാ​സ് വ​ധം; കു​റ്റാ​രോ​പി​ത​ർ പ്ര​വേ​ശ​നം നേ​ടി​യ സ്കൂ​ളി​ൽ പ്ര​തി​ഷേ​ധം
Wednesday, August 6, 2025 5:41 AM IST
താ​മ​ര​ശേ​രി: എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (15)നെ ​മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​ര​ശേ​രി ജി​വി​എ​ച്ച്എ​എ​സ്എ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധം.

കു​റ്റാ​രോ​പി​ത​രാ​യ ആ​റു​പേ​രി​ൽ മൂ​ന്നു പേ​രാ​ണ് ഇ​വി​ടെ പ​ഠി​ക്കാ​നെ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും മ​റ്റ് ര​ണ്ട് പേ​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

ഇ​വ​ർ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ത​ങ്ങ​ൾ പ​ഠി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്. ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​യ​ത്.