പ​ത​ങ്ക​യ​ത്ത് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 6, 2025 10:56 PM IST
കോ​ട​ഞ്ചേ​രി: നാ​ര​ങ്ങാ​ത്തോ​ട് പ​ത​ങ്ക​യ​ത്ത് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ മ​ക​ൻ അ​ല​ൻ അ​ഷ്റ​ഫി(16) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്.

പ​ത​ങ്ക​യ​ത്തി​ന് താ​ഴെ 500 മീ​റ്റ​ർ മാ​റി സി​യാ​ൽ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഡാ​മി​ൽ നി​ന്നാ​ണ് അ​ല​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ല​നെ കാ​ണാ​താ​യ​ത്.

പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു​ശേ​ഷം വെ​ള്ളു​വ​ങ്ങാ​ട് പ​ഴ​യ ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ന​സ്റീ​ന. സ​ഹോ​ദ​ര​ൻ: അ​മ​ൽ അ​ഷ്റ​ഫ്.