പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: എ​ക്യു​പ്ഡ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം മു​ന്നി​ല്‍
Thursday, August 7, 2025 5:27 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്ന് സ​മാ​പ​നം. മാ​സ്റ്റേ​ഴ്‌​സ് എ​ക്യു​പ്ഡ് പ​വ​ര്‍ ലി​ഫ്റ്റിം​ഗി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 109 പോ​യി​ന്‍റോ​ടെ കേ​ര​ളം മു​ന്നി​ല്‍. 94 ഉം 93 ​ഉം പോ​യി​ന്‍റ് വീ​തം നേ​ടി മ​ഹാ​രാ​ഷ്ട​യും ത​മി​ഴ്‌​നാ​ടും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 99 പോ​യി​ന്‍റോ​ടെ കേ​ര​ളം മു​ന്നി​ലാ​ണ്. 90 പോ​യി​ന്‍റ് നേ​ടി മ​ഹാ​രാ​ഷ്ട്ര ര​ണ്ടാം സ്ഥാ​ന​ത്തും 62 പോ​യ​ന്‍റ് നേ​ടി മ​ദ്ധ്യ​പ്ര​ദേ​ശ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍​സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ല സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ പി.​ജെ ജോ​സ​ഫ് അ​ര്‍​ജ്ജു​ന എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​കും.