ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക്യാ​മ്പ് എ​ട്ടി​നു തു​ട​ങ്ങും
Thursday, August 7, 2025 5:27 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക്യാ​മ്പ് എട്ട്, ഒന്പത് തീ​യ​തി​ക​ളി​ല്‍ നാ​ദാ​പു​ര​ത്ത് ന​ട​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍, സം​ഘ​ട​നാ​കാ​ര്യ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര​ട​ക്കം 180 പേ​രാ​ണ് ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു ക​ണ്ണ​ന്ത​റ പ​താ​ക ഉ​യ​ര്‍​ത്തും.

സം​സ്ഥാ​ന പ്ര​സി​ഡ​നന്‍റ് മാ​ജു​ഷ് മാ​ത്യു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ ​നി​ജേ​ഷ് അ​ര​വി​ന്ദ് ക്ലാ​സു​ക​ള്‍ ന​യി​ക്കും.​ജി​ല്ല​യി​ല്‍ നി​ന്നു​ള്ള സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കും. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സം​ഘ​ട​ന കാ​ര്യ സെ​ക്ര​ട്ട​റി അ​സ്ലം ക​ട​മേ​രി​യാ​ണ് ക്യാ​മ്പ് ഡ​യ​റ​ക്ട​ര്‍ .