മോ​ഷ്ടി​ച്ച ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി
Wednesday, August 6, 2025 5:41 AM IST
കൊ​യി​ലാ​ണ്ടി: മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കി കൊ​യി​ലാ​ണ്ടി പോ​ലീ​സ്. മ​ധു​ര, വേ​ലു​ച്ചേ​രി, പ​ഴ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ൺ​ഡേ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് മോ​ഷ്ടി​ച്ച ഫോ​ണു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ണ്ടെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​ത്.

കൃ​ത്രി​മ പ്രൂഫുകൾ ന​ൽ​കി​യാ​ണ് ഫോ​ൺ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഫോ​ണു​ക​ൾ പാ​ർ​ടി​സു​ക​ളാ​ക്കി​യി​ണ് വി​ൽ​പ​ന. ഇ​ത്ത​ര​ത്തി​ലു​ള്ള മൊ​ബൈ​ൽ ഫോ​ൺ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ​ഴ​നി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ചു.

കൊ​യി​ലാ​ണ്ടി ടൗ​ണി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്ത് ക​ട ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ ഫോ​ൺ യു​പി​യി​ൽ പോ​യാ​ണ് ക​ണ്ടെ​ത്തി തി​രി​ച്ചു ന​ൽ​കി​യ​ത്. 2024 മു​ത​ൽ 25 ആ​ഗ​സ്റ്റ് മാ​സം വ​രെ കാ​ണാ​താ​യ 70 ഓ​ളം സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത്.