റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ്
Wednesday, August 6, 2025 5:26 AM IST
കോ​ഴി​ക്കോ​ട്: സി​ഐ​എ​സ്‌​സി കേ​ര​ള റീ​ജ​ണ​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 108 പോ​യി​ന്‍റോ​ടെ സോ​ൺ എ ​ചാ​മ്പ്യ​ന്മാ​രാ​യി. ചേ​വ​ര​മ്പ​ലം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഓ​പ്പ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 104 പോ​യി​ന്‍റോ​ടെ സോ​ൺ ഇ ​ര​ണ്ടാം സ്ഥാ​ന​ത്തും, 84 പോ​യി​ന്‍റോ​ടെ സോ​ൺ എ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പ​ങ്കെ​ടു​ത്ത വി​വി​ധ സ്കൂ​ളു​ക​ളി​ൽ ഹോ​ളി ഏ​ഞ്ച​ൽ, ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ, സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചേ​വ​ര​മ്പ​ലം എ​ന്നി​വ​ർ കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി. സ​മാ​പ​ന ച​ട​ങ്ങി​ൽ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ സ​ന്ദീ​പ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സാ​ദി​ഖ്, സി​സ്റ്റ​ർ ആ​നീ​സ്, പ്ര​ധാ​ന അ​ധ്യാ​പി​ക ബി. ​ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.