തെ​ലു​ങ്കാ​ന പ​വ​ര്‍ ലി​ഫ്റ്റി​ംഗ് അ​ത്‌​ല​റ്റു​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് ക​ണ്ടെ​ത്തി
Thursday, August 7, 2025 5:09 AM IST
കോ​ഴി​ക്കോ​ട് : ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മാ​സ്റ്റേ​ഴ്സ് പ​വ​ര്‍​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ തെ​ല​ങ്കാ​ന അ​ത്‌​ല​റ്റു​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട മെ​ഡ​ലു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ്.

കോ​ഴി​ക്കോ​ട് വി.​കെ. കൃ​ഷ്ണ മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ദേ​ശീ​യ​ത​ല മാ​സ്റ്റേ​ഴ്സ് പ​വ​ര്‍​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത തെ​ലു​ങ്കാ​ന അ​ത്‌​ല​റ്റു​ക​ള്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും എ​ട്ടോ​ളം സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​മ​ത്സ​ര​ങ്ങ​ള്‍​ക്കുശേ​ഷം റൂ​മി​ലേ​ക്ക് മ​ട​ങ്ങി​യ അ​ത്‌​ല​റ്റു​ക​ളു​ടെ യാ​ത്ര ചെ​യ്ത ഓ​ട്ടോ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ അ​ട​ങ്ങി​യ ബാ​ഗ് മ​റ​ന്ന്‌​വ​യ്ക്കു​ക​യാ​യി​രു​ന്നു. റൂ​മി​ലെ​ത്തി മെ​ഡ​ലു​ക​ള്‍ വ​ച്ച ബാ​ഗ് കാ​ണാ​താ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ത്‌ലറ്റു​​ക​ള്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ചെ​ന്ന് പ​രാ​തി പ​റ​ഞ്ഞു.​

ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​തേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ സ​ജി ഷി​നോ​ബ്,എ​സ്‌​സി​പി ഒ ​പ്ര​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും സി​റ്റി​യി​ലെ ഓ​ട്ടോ ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ത്‌​ല​റ്റു​ക​ള്‍ മെ​ഡ​ലു​ക​ള്‍ മ​റ​ന്നു​വ​ച്ച ഓ​ട്ടോ പോ​ലീ​സ് ക​ണ്ടെ​ത്തി. ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​തേ​ഷ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച് സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ നേ​ടി​യ തെ​ല​ങ്കാ​ന അ​ത്‌​ല​റ്റു​ക​ളെ സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ ക​ഴു​ത്ത​ല​ണി​യി​ച്ച് ആ​ദ​രി​ച്ചു.

വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി​യ​തി​ന് കേ​ര​ള പോ​ലീ​സി​ന് അ​ത്‌​ല​റ്റു​ക​ള്‍ ന​ന്ദി പ​റ​ഞ്ഞു.