അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ റീ​ജ്യ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​രു​തെന്ന്
Wednesday, August 6, 2025 5:41 AM IST
കോ​ഴി​ക്കോ​ട് : ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ​ര്‍​വീ​സ് വ​കു​പ്പി​ലെ റീ​ജ്യ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ​ജ്യ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നാ​ണു സ​ര്‍​ക്കാ​ര്‍ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ത്തി​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ക​യും ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ദാ​സ​ന്ന​ദ്ധ​മാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന സേ​നാ​വി​ഭാ​ഗ​ത്തി​ന്റെ മ​നോ​വീ​ര്യം സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ക്ക​രു​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.


ജ​ന​ങ്ങ​ളു​ടെ​യും നാ​ടി​ന്റെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് നാ​ഷ​ണ​ല്‍ ബി​ല്‍​ഡിം​ഗ് കോ​ഡ്, പെ​ട്രോ​ളി​യം ആ​ക്ട് ആ​ന്‍​ഡ് റൂ​ള്‍​സ്, എ​ക്‌​സ്‌​പ്ലോ​സീ​വ്, പി​പി​ആ​ര്‍ ആ​ക്ട് എ​ന്നി​വ അ​നു​സ​രി​ച്ചും പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍, ഫാ​ക്ട​റി​ക​ള്‍, വെ​ടി​മ​രു​ന്ന് സം​ഭ​ര​ണ കേ​ന്ദ്രങ്ങ​ള്‍, എ​ല്‍​പി​ജി സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഓ​രോ​ന്നി​ന്റെ​യും ത​രം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​രോ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി നി​രാ​ക്ഷേ​പ സാ​ക്ഷ്യ​പ​ത്രം ന​ല്‍​കു​ന്ന​ത് റീ​ജ്യ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് .

ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്തി സാ​ക്ഷ്യ​പ​ത്രം ന​ല്‍​കി വ​രു​ന്ന​തും റീ​ജി​യ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നാ​ണ്.
ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, പ​രി​ശീ​ല​നം, നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന സം​ബ​ന്ധ​മാ​യ ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി​യാ​യ സു​പ്ര​ധാ​ന​മാ​യ ജോ​ലി ഓ​രോ റീ​ജ്യ​ണ​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ണ്ടെ​ന്ന് പ്രേം ​നാ​ഥ് മം​ഗ​ല​ശ്ശേ​രി പ​റ​ഞ്ഞു.