ജി​ല്ലാ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് സമാപിച്ചു
Wednesday, August 6, 2025 5:41 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ സ​ബ് ജൂ​നി​യ​ർ വ​ടം വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ലും ച​ക്കാ​ല​ക്ക​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ജേ​താ​ക്ക​ളാ​യി.

ആ​ൺ കു​ട്ടി​ക​ളി​ൽ ക്ര​സ​ന്‍റ് കോ​ട്ട​ക്കാ​വ​യ​ലും പെ​ൺ​കു​ട്ടി​ക​ളി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ടാം സ്ഥാ​നം നേ​ടി. മി​ക്സ​ഡ് വി​ഭാ​ഗ​ത്തി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും കെ​എ​സ്എ കൈ​ത​പ്പൊ​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. പി. ​ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. അ​ബ്ദു​ൾ അ​സീ​സ്, കെ. ​അ​ബ്ദു​ൾ മു​ജീ​ബ്, പി.​പി. ഷ​ഹ​ർ ബാ​നു, ആ​ഷി​ഖ്, അ​ജ്നാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.