മ​ദ്യ​വി​ല്‍​പ​ന; മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍
Friday, August 8, 2025 5:55 AM IST
വ​ട​ക​ര: തോ​ട​ന്നൂ​രി​ല്‍ ബാ​ര്‍​ബ​ര്‍​ഷോ​പ്പി​ന്‍റെ മ​റ​വി​ല്‍ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. തോ​ട​ന്നൂ​ര്‍ ഇ​ത്തി​ള്‍ കു​ന്നു​മ്മ​ല്‍ പീ​താം​ബ​ര​നെ​യാ​ണ് (58) വ​ട​ക​ര എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ഗ്രേ​ഡ് ) ജ​യ​പ്ര​സാ​ദും പാ​ര്‍​ട്ടി​യും പി​ടി​കൂ​ടി​യ​ത്.

നാ​ല് ലി​റ്റ​ര്‍ മ​ദ്യ​വും മ​ദ്യം സൂ​ക്ഷി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തോ​ട​ന്നൂ​ര്‍ ടൗ​ണി​ല്‍ അ​ശ്വി​ന്‍ സ​ലൂ​ണ്‍ എ​ന്ന ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ന്‍റെ മ​റ​വി​ലാ​ണ് മ​ദ്യ വി​ൽ​പ​ന​യെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. പ്ര​തി​യെ വ​ട​ക​ര ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് വി.​സി. വി​ജ​യ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​വി. സ​ന്ദീ​പ്, പി.​കെ. ര​ഗി​ല്‍​രാ​ജ് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.