മ​ല​യോ​ര ഹൈ​വേ​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Friday, August 8, 2025 5:55 AM IST
പു​ല്ലൂ​രാം​പാ​റ: കോ​ട​ഞ്ചേ​രി- ക​ക്കാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 നാ​ണ് സം​ഭ​വം. പൊ​ന്നാ​ങ്ക​യം സ്കൂ​ളി​നു സ​മീ​പം പു​ല്ലൂ​രാം​പാ​റ - തി​രു​വ​മ്പാ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എം​എ​സ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പൊ​ന്നാ​ങ്ക​യം സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.