വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് ഗോ​പി​നാ​ഥ് മു​തു​കാ​ട്; പ്ര​തീ​ക്ഷ​ക​ള്‍ കൈ​വി​ടാ​തെ മു​ന്നേ​റാ​ന്‍ നി​ര്‍​ദേ​ശം
Friday, August 8, 2025 5:24 AM IST
കോ​ഴി​ക്കോ​ട്: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് പ്ര​ശ​സ്ത മ​ജി​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്.​കു​ട്ടി​ക​ളുടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം ഉ​ത്ത​രം ന​ല്‍​കി. ജീ​വി​ത വി​ജ​യ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.​ മാ​ജി​ക് പ്ലാ​ന​റ്റും ഡി​ഫെ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റും ചേ​ര്‍​ന്ന് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് (ഓ​ട്ടോ​ണ​മ​സ്) കോ​ള​ജി​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘മൈ ​പേ​ര​ന്‍റ്സ് മൈ ​ഹീ​റോ​സ് ' എ​ന്ന സ്‌​നേ​ഹ സം​വാ​ദ പ​രി​പാ​ടി​യാ​യി​രു​ന്നു വേ​ദി.

ജീ​വി​ത​ത്തി​ല്‍ പ്ര​തീ​ക്ഷ​ക​ള്‍ കൈ​വി​ടാ​തെ മു​ന്നേ​റ​ണ​മെ​ന്ന് ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് വി​വ​രി​ച്ചു കൊ​ടു​ത്തു​കൊ​ണ്ട് മു​തു​കാ​ട് പ​റ​ഞ്ഞു.​ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളാ​ണ് ജീ​വി​ത വി​ജ​യ​ത്തി​നു േവ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തി.

ജീ​വി​ത​ത്തി​ല്‍ പ​ല​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക​യ്പു​നീ​ര്‍ രു​ചി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ മു​തു​കാ​ട് സ്ഥി​രോ​ല്‍​സാ​ഹ​ത്തോ​ടെ മു​ന്നേ​റാ​ന്‍ കു​ട്ടി​ക​ളോ​ടു ഉ​പ​ദേ​ശി​ച്ചു. ​ജീ​വി​ത​ത്തി​ല്‍ പ​ല ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ, ഓ​രേ പ​രാ​ജ​യ​ത്തെ​യും വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ക്കി മാ​റ്റി .​പ​രാ​ജ​യ​ങ്ങ​ള്‍​ക്കു​ശേ​ഷം ഒ​രി​ക്ക​ലും ത​ള​ര​രു​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘എ​ന്‍റെ അ​ച്ച​ന്‍ എ​ന്‍റെ ഹീ​റോ’ എ​ന്ന വി​ഷ​യ​ത്തി​ല്‍ മാ​ജി​ക് പ്ലാ​ന​റ്റ് സം​ഘ​ടി​പ്പി​ച്ച ലേ​ഖ​ന​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ ആ​ദ്യ പ​ത്തുപേ​ര്‍​ക്ക് ച​ട​ങ്ങി​ല്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു. പ്ര​ജീ​ഷ് പ്രേം ​സം​വി​ധാ​നം ചെ​യ്ത ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ 45 വ​ര്‍​ഷ​ത്തെ മാ​ജി​ക് ജീ​വി​ത​ത്തി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി ദി ​റി​യ​ല്‍ ലൈ​ഫ് മ​ജി​ഷ്യ​ന്‍ ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി പ്ര​ഫ​ണ​ല്‍ ജാ​ല​വി​ദ്യാ രം​ഗ​ത്ത് നി​ന്ന് വി​ട്ട് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നാ​യി വ​ഴി​മാ​റി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ് മു​തു​കാ​ട്. ത​ന്‍റെ ഓ​ദ്യോ​ഗി​ക വി​ര​മി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച പ്രോ​വി​ഡ​ന്‍​സ് കോ​ള​ജി​ല്‍ ത​ന്‍റെ പി​താ​വി​ന് സ​മ​ര്‍​പ്പ​ണ​മാ​യി ഒ​രു​ക്കു​ന്ന ഇ​ല്യൂ​ഷ​ന്‍ ടു ​ഇ​ന്‍​സ്പി​രേ​ഷ​ന്‍ എ​ന്ന ജാ​ല​വി​ദ്യ​യു​ടെ ഭാ​ഗ​മാ​യാ​ണ് ദേ​വ​ഗി​രി​യി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നീ​ഷ് കു​ര്യ​ന്‍,മാ​ജി​ക് പ്ലാ​ന​റ്റ് മാ​നേ​ജ​ര്‍ സി.​കെ സു​നി​ല്‍ രാ​ജ്,ഓ​യ്‌​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ എം.​അ​ര​വി​ന്ദ് ബാ​ബു, പ്ര​ജീ​ഷ് പ്രേം, ​പ്ര​ഫ. ഫി​ലി​പ്പ്.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​ പ്ര​ജീ​ഷ് പ്രേം ​വി​ശി​ഷ്ഠാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.