ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​രം ഇ​ന്ന് : കോ​ഴി​ക്കോ​ട് യൂണിറ്റുത​ല ഉ​ദ്ഘാ​ട​നം പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍
Friday, August 8, 2025 5:24 AM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ സീ​സ​ണ്‍ 4 മ​ത്സ​ര​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് യൂണിറ്റുത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കോ​ഴി​ക്കോ​ട് പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ക​വി​യും സി​നി​മാ​ഗാ​ന ര​ച​യി​താ​വു​മാ​യ പി.​കെ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ കെ.​വി. ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഷൈ​മി, ഡി​എ​ഫ്‌​സി താ​മ​ര​ശേ​രി സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മോ​ള​ത്ത്, ദീ​പി​ക എ​ജി​എം പ്രി​ന്‍​സി ജോ​സ്, കെ.​എം. ലി​ജി​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

കെ​ജി, എ​ല്‍​പി, യു​പി വി​ഭാ​ഗം മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് ക​ക്കാ​ടം​പൊ​യി​ല്‍ സ്‌​കൈ വേ​വ് വാ​ട്ട​ര്‍ ആ​ൻ​ഡ് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് എ​ന്‍​ട്രി പാ​സ് സ​മ്മാ​ന​മാ​യി ന​ല്‍​കും.സ്കൈ ​വേ​വ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ടേ​ഴ്സാ​യ ബെ​ന്നി ജോ​സ​ഫ്, ജോ​യി തോ​മ​സ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ നി​ധി​ൻ തൊ​മ​ര​ക്കാ​ട്ടി​ൽ, എം.​കെ. ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.