ത​സ്തി​ക ഇ​ല്ലാ​താ​ക്ക​ല്‍ സി​വി​ല്‍ സ​ര്‍​വീ​സി​നെ ത​ക​ര്‍​ക്കും: പ്രേംനാഥ് മംഗലശ്ശേരി
Friday, August 8, 2025 5:55 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി 283 ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് ത​സ്‌​തി​ക​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച് നി​ല​വി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ തു​ട​ര​ണ​മെ​ന്ന് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സി​വി​ല്‍ സ​ര്‍​വീ​സി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മ​ങ്ങ​ളു​ടെ ആ​ദ്യ പ​ടി​യാ​ണ് ത​സ്തി​ക ഇ​ല്ലാ​താ​ക്ക​ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി പ​റ​ഞ്ഞു. ന​ഗ​ര​കാ​ര്യാ​ല​യ​ങ്ങ​ളി​ലെ ത​സ്തി​ക ന​ഷ്ടം ത​ദ്ദേ​ശ ഭ​ര​ണ​ത്തെ​യും ജ​ന​ങ്ങ​ള്‍​ക്കു ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രേ​ഡ് 1 കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ 40 ശ​ത​മാ​നം ത​സ്തി​ക​യും ഗ്രേ​ഡ് 2 കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ 15 ശ​ത​മാ​നം ത​സ്തി​ക​യും ഇ​ല്ലാ​താ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

സി​വി​ല്‍ സ​ര്‍​വീ​സി​നെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.