നി​ര​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ: വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു
Friday, August 8, 2025 5:55 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​ന്ത​രം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പേ​രാ​മ്പ്ര പോ​ലീ​സ്. ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ജം​ഷി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്കു​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മി​ക്ക ബൈ​ക്കു​ക​ളും രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി. സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ല്‍ നി​ര​ന്ത​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​യി നി​ര​വ​ധി ത​വ​ണ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ഇ​ട്ട​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ല്‍ ഇ​ന്ന​ലെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മാ​റി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന 15 ഓ​ളം ബൈ​ക്കു​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്‌. ഇ​വ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.