വീ​ണു കി​ട്ടി​യ സ്വ​ർ​ണം കോ​ട​തി​യി​ൽ ‌ ഏ​ൽ​പ്പി​ച്ചു വി​ദ്യാ​ർ​ഥി​നി​ക​ൾ മാ​തൃ​ക​യാ​യി
Friday, August 8, 2025 5:55 AM IST
കൊ​യി​ലാ​ണ്ടി: വീ​ണു കി​ട്ടി​യ സ്വ​ർ​ണ മാ​ല കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ മാ​തൃ​ക​യാ​യി. കൊ​യി​ലാ​ണ്ടി ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ ഭ​വ്യ ശ്രീ, ​ശി​വാ​നി എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ചൊ​വാ​ഴ്ച വൈ​കീ​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് സ്വ​ർ​ണം വീ​ണു കി​ട്ടി​യ​ത്.

ഉ​ട​ൻ ത​ന്നെ ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് സ്വ​ർ​ണം വീ​ണു കി​ട്ടി​യ വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ കൊ​യി​ലാ​ണ്ടി മ​ജി​സ്ട്രേ​റ്റി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​ന​ന്ദി​ച്ചു.