വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി
Friday, August 8, 2025 5:55 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 15,500 വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളി​ല്‍ 8400 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​യാ​ണ് ഇ​തി​ന​കം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

25 വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കു​ക. ക​ള​ക്ട​റേ​റ്റി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ല്‍ സൂ​ക്ഷി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് വി​ല​യി​രു​ത്തി.

പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​വി​എം സൂ​ക്ഷി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂം ​പ​രി​ശോ​ധി​ച്ച ക​ള​ക്ട​ര്‍, ടെ​ക്‌​നീ​ഷ്യ​ന്മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഗോ​പി​ക ഉ​ദ​യ​ന്‍, റ​വ​ന്യൂ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.