അങ്ങാടിപ്പുറം : തിരൂർക്കാട് എഎംഎച്ച്എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് (എസ്പിസി)ആരംഭിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പി.വി. റഫീഖ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ രാജ്യപുരസ്കാർ, എസ്എസ്എൽസി, പ്ലസ്്ടു, യുഎസ്എസ്, എൽഎസ്എസ്, എൻഎംഎംഎസ് എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാൻ, അഡ്വ. ടി.കെ. റഷീദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്മ തബ്സീറ, പഞ്ചായത്ത് അംഗങ്ങളായ ഷംസാദ് ബീഗം, ഷിഹാദ് പേരയിൽ, ഡിഇഒ കെ. ശ്രീജ, എസ്പിസി ജില്ലാ നോഡൽ ഓഫീസർ ബിജുരാജ്, അസിസ്റ്റന്റ് നോഡൽ ഓഫീസർ പി. കൃഷ്ണദാസ്, ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട എസ്എച്ച്ഒ അശ്വിത് കാരണ്മയിൽ,
എസ്ഐ ഷാജഹാൻ, മങ്കട ബിപിഒ എ.പി. ബിജു, എഇഒ അമീറ, പ്രധാനാധ്യാപകൻ ഇ.കെ. അബ്ദുൾ മജീദ്, സ്കൂൾ ലീഡർ കെ. നവാസ്, പ്രിൻസിപ്പൽ ടി.കെ. സലീം, സ്റ്റാഫ് സെക്രട്ടറി പി. ഫിറോസ് ബാബു എന്നിവർ പ്രസംഗിച്ചു.