മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി; മ​ന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി പൗ​ര​സ​മി​തി
Friday, August 8, 2025 5:29 AM IST
വെ​ട്ട​ത്തൂ​ർ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി. നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം വീ​ണ്ടും പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് പു​ലി റോ​ഡ് മു​റി​ച്ച് ക​ട​ന്നു​വ​രു​ന്ന​ത് കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് പു​ലി​യു​ടെ ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​യു​ന്ന​ത്. സ്ഥി​ര​മാ​യി പു​ലി​യെ കാ​ണു​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഏ​റെ ഭീ​തി​യി​ലാ​ണ്.

പു​ലി​യെ പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വ​നം​വ​കു​പ്പ് പു​ലി​യെ സ്ഥി​ര​മാ​യി കാ​ണു​ന്ന സ്ഥ​ല​ത്തേ​ക്ക് കെ​ണി മാ​റ്റി സ്ഥാ​പി​ച്ചു.

വാ​ർ​ഡ് അം​ഗം ഹൈ​ദ​ർ തോ​ര​പ്പ, പൗ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ക​ക്കൂ​ത്ത്, കെ.​ടി. ഉ​മ്മ​ർ, നി​ഷാ​ദ് കോ​ഴി​ശീ​രി, ടി.​കെ. സ​ക്കീ​ർ, സി. ​പി. കു​ഞ്ഞി​മ​മ്മു എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.