ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ്: മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Friday, August 8, 2025 6:15 AM IST
മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ‌ഓ​രാ​ടം​പാ​ലം-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​ര​മേ​ശ​ൻ, മ​ങ്ക​ട ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി, കെ.​ടി. നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.