നി​ല​മ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; 4700 രൂ​പ പി​ടി​ച്ചെ​ടു​ത്തു
Friday, August 8, 2025 6:23 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്തെ ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തു​ന്ന ഓ​പ​റേ​ഷ​ൻ സെ​ക്യു​ർ​ലാ​ൻ​ഡി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം വി​ജി​ല​ൻ​സ് സി​ഐ ജ്യോ​തി​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​മ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ഫ​യ​ൽ റൂ​മി​ൽ സൂ​ക്ഷി​ച്ച ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പി​ൽ നി​ന്നാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ആ​ധാ​ര​ത്തി​ന്‍റെ കോ​പ്പി​യി​ൽ നി​ന്ന് 3000 രൂ​പ​യും മ​റ്റൊ​രു​ആ​ധാ​ര​ത്തി​ന്‍റെ കോ​പ്പി​യി​ൽ നി​ന്ന് 1500 രൂ​പ​യും മ​റ്റൊ​ന്നി​ൽ നി​ന്ന് 200 രൂ​പ​യു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ണം അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​യ​ത് ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അ​തി​നാ​ൽ അ​ന​ധി​കൃ​ത​മാ​യ പ​ണം ക​ണ്ടെ​ത്തി​യ​തി​ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ​യും ​കു​റ്റം ചു​മ​ത്തു​മെ​ന്ന് വി​ജി​ല​ൻ​സ് സി​ഐ ജ്യോ​തി​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ലി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന ശ​ബ്ദ സ​ന്ദേ​ശ​വും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.

ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലും ​വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​മ്പൂ​ർ സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റ​ർ പ്ര​ജീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​എ​സ്ഐ ഷൈ​ജു​മോ​ൻ, എ​സ്‌​സി​പി​ഒ ധ​നേ​ഷ്, സി​പി​ഒ അ​ഭി​ജി​ത് ദാ​മോ​ദ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.