നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ജോ​ബ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, August 8, 2025 6:15 AM IST
നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ല്‍ ജോ​ബ് സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ ന​ഗ​ര​സ​ഭാ ഹാ​ളി​ല്‍ ചേ​ര്‍​ന്ന പ​രി​പാ​ടി​യി​ല്‍ വി​ജ്ഞാ​ന കേ​ര​ളം സം​സ്ഥാ​ന ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​പി. സ​രി​ന്‍ ജോ​ബ് സ​റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്തെ തൊ​ഴി​ല്‍ രീ​തി​ക​ളി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​ന്നു​വെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 250 ജോ​ബ് സ്‌​റ്റേ​ഷ​നു​ക​ള്‍ നി​ല​വി​ല്‍ സ്ഥാ​പി​ച്ചു​വെ​ന്നും സ​രി​ന്‍ പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​ക്കാ​ട​ന്‍ റ​ഹീം, പി.​എം. ബ​ഷീ​ര്‍, യു.​കെ. ബി​ന്ദു, സൈ​ജി​മോ​ള്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​ഷ്‌​റ​ഫ് മ​ങ്ങാ​ട്, ഡി​എം​സി സൗ​ഫ​ല്‍, സി​ഡി​എ​സ് അ​ധ്യ​ക്ഷ വ​സ​ന്ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ഇ​തി​ന​കം ന​ഗ​ര​സ​ഭ​യു​ടെ ജോ​ബ് സ​റ്റേ​ഷ​നി​ല്‍ ജോ​ലി​ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.