ചി​യ്യാ​നൂ​രി​ല്‍ ചി​റ​കു​ള​ത്തി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി
Friday, August 8, 2025 6:23 AM IST
ച​ങ്ങ​രം​കു​ളം: ചി​യ്യാ​നൂ​രി​ല്‍ ചി​റ​കു​ള​ത്തി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. നി​ര​വ​ധി​പേ​ര്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നും ഉ​ല്ലാ​സ​ത്തി​നും എ​ത്തി​യി​രു​ന്ന കു​ള​ത്തി​ല്‍ കു​റ​ച്ച് നാ​ളാ​യി പാ​യ​ല്‍ വ​ന്ന് നി​റ​ഞ്ഞി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കു​ള​ത്തി​ലെ ഒ​രു ഭാ​ഗ​ത്ത് പാ​യ​ല്‍ ചീ​ഞ്ഞ നി​ല​യി​ലും വെ​ള്ളം മ​ലി​ന​മാ​യ നി​ല​യി​ലു​മാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം കൂ​ടി വ​ന്ന​തോ​ടെ കു​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ചി​റ​കു​ള​ത്തി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യി എ​ത്തു​ന്ന​ത്. കു​ളം വൃ​ത്തി​യാ​ക്കി പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് കു​ളി​ക്കാ​നും നീ​ന്ത​ല്‍ പ​രി​ശീ​ന​ത്തി​നും സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.