ക​ട​ന്ന​മ​ണ്ണ ബാ​ങ്ക് 13 അം​ഗ​ങ്ങ​ൾ​ക്ക് 11.77 ല​ക്ഷം രൂ​പ റി​സ്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കി
Friday, August 8, 2025 6:15 AM IST
മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ര​ക രോ​ഗം പി​ടി​പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കും 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 11.77 ല​ക്ഷം രൂ​പ റി​സ്ക് ഫ​ണ്ട് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി. 13 അം​ഗ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്.

വാ​യ്പ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​ട​വാ​ക്കു​ന്ന റി​സ്ക് ഫ​ണ്ട് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ലാ​ണ് കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ നി​ധി ബോ​ർ​ഡ് വ​ഴി തു​ക ല​ഭ്യ​മാ​ക്കി​യ​ത്. കൂ​ടാ​തെ മാ​ര​ക രോ​ഗം ബാ​ധി​ച്ച നാ​ല് പേ​ർ​ക്ക് 70000 രൂ​പ മെ​മ്പേ​ഴ്സ് റി​ലീ​ഫ് ഫ​ണ്ട് ബോ​ർ​ഡ് വ​ഴി​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ പി. ​അ​ബ്ദു​സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സൈ​ഫു​ള്ള ക​റു​മു​ക്കി​ൽ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ഷം​സു​ദ്ദീ​ൻ, പി.​കു​ഞ്ഞി മു​ഹ​മ്മ​ദ്, ഷ​രീ​ഫ് ചു​ണ്ട​യി​ൽ, ഇ.​സി. സേ​വ്യ​ർ, കെ.​പി. വാ​സു, പി. ​ഫി​റോ​സ്, ടി. ​സ​ഫീ​ന, പി.​സൈ​ഫു​ന്നീ​സ, കെ. ​റ​ഷീ​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു.