ഓ​ട്ടി​സം ബാ​ധി​ച്ച ആ​റ് വ​യ​സു​കാ​ര​നു നേ​രെ​ പീ​ഡ​നം; അ​ധ്യാ​പി​ക​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കും
Friday, August 8, 2025 6:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടി​സം ബാ​ധി​ച്ച ആ​റ് വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റു​ടെ കാ​ര്യാ​ല​യം പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്കും ഇ​ര​വി​മം​ഗ​ലം എ​എം​യു​പി സ്‌​കൂ​ൾ മാ​നേ​ജ​ർ​ക്കും ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യും കു​ട്ടി​യു​ടെ ര​ണ്ടാ​ന​മ്മ​യു​മാ​യ നി​ല​മ്പൂ​ർ വ​ട​പു​റം സ്വ​ദേ​ശി​നി ഉ​മൈ​റ​ക്കെ​തി​രേ ജൂ​ലൈ ര​ണ്ടി​നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​ട്ടി​സം ബാ​ധി​ച്ച ആ​റ് വ​യ​സു​കാ​ര​നെ തീ​പൊ​ള്ള​ലേ​ൽ​പ്പി​ച്ചും അ​തി​ക്രൂ​ര​മാ​യ ദേ​ഹോ​പ​ദ്ര​വ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​ക്കി​യും പ​ട്ടി​ണി​ക്കി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് ഉ​മൈ​റ​ക്കേ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.