വാ​യ​ന വ​സ​ന്തം സം​ഘ​ടി​പ്പി​ച്ചു
Sunday, August 10, 2025 6:23 AM IST
കു​ള​ത്തൂ​പ്പു​ഴ: ഗ​വ​. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ആ​ധു​നി​ക ഹി​ന്ദി, ഉ​ർ​ദു സാ​ഹി​ത്യ​ത്തി​ലെ പ്ര​സി​ദ്ധ നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തു​മാ​യ പ്രേം ​ച​ന്ദി​ന്‍റെ ജ​യ​ന്തി ആ​ഘോ​ഷ​വും വാ​യ​ന വ​സ​ന്ത​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​സു​രേ​ഷ് കു​മാ​ര്‌ അ​ധ്യ​ക്ഷ​ത​വഹിച്ചു.

യോ​ഗ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ ജി ​എ​ച്ച്എ​സ് എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ കെ. ​സു​നി​ൽ​കു​മാ​ർ സ​ന്തോ​ഷ് എ​ച്ചി​ക്കാ​ന​ത്തി​ന്‍റെ ബി​രി​യാ​ണി ക​ഥ അ​വ​ത​രി​പ്പി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി.​ഗി​രി​ജ ,ഹി​ന്ദി അ​ധ്യാ​പ​ക​ൻ എ​ഫ്.​എ​ൽ.​ ബി​നി​ൽ കു​മാ​ർ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഷ്ണു​ശ്രീ, അ​മ​ൽ, ശി​വ​ദേ​വ് എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് പു​സ്ത​ക പ്ര​ദ​ർ​ശ​നം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.