മോ​ക് ഡ്രി​ൽ നടത്തി
Sunday, August 10, 2025 6:17 AM IST
കു​ണ്ട​റ : ഫ​യ​ർ ആ​ൻഡ് റെ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ള​മ്പ​ള്ളൂ​ർ എ​സ്എ​ൻ എ​സ് എം ​എ​ച്ച്എ​സ്എ​സി​ൽ ബോ​ധ​വത്ക​ര​ണ ക്ലാ​സും മോക്ഡ്രി​ല്ലും ന​ട​ന്നു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ജി. ദി​ലീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഫ​യ​ർ ആ​ൻഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​നി​ൽ​ദേ​വ് , എ​സ്. അ​നൂ​പ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​വി​ധ അ​പാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി വ്യ​ക്ത​മാ​യ അ​വ​ബോ​ധം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കി.