ഇരട്ട വോട്ടുകൾ വ്യാപകം: പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്
Sunday, August 10, 2025 6:17 AM IST
കൊ​ല്ലം :വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ക്ക​ലി​ൽ വ്യാ​പ​ക​മാ​യ തി​രി​മ​റി​ ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്.

മാ​ർ​ക്‌​സി​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ തി​ക​ച്ചും നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു. ഇ​ര​ട്ട വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​മി​ല്ലാ​ത്ത​വ​രു​ടെ വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്നി​ല്ല.

ഹി​യ​റിം​ഗി​ന് ഓ​രോ​രു​ത്ത​രും എ​ത്തി​യെ മ​തി​യാ​കൂ എ​ന്ന് കോ​ൺ​ഗ്ര​സ് വോ​ട്ട​ർ​മാ​രെ നി​ർ​ബ​ന്ധി​ക്കു​മ്പോ​ൾ നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ ത​ന്നെ 100ക​ണ​ക്കി​ന് സിപിഎ​മ്മു​കാ​രെ വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ൽ കൂ​ട്ടി ചേ​ർ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ചു.