വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക, മാ​ന​സി​ക വി​കാ​സം വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യ​മാ​ക​ണം: ഡോ.​വി. സു​നി​ൽ രാ​ജ്
Sunday, August 10, 2025 6:23 AM IST
ശാ​സ്താം​കോ​ട്ട : വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​ജ്ഞാ​നി​ക വി​കാ​സം മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക വി​കാ​സ​വും മാ​ന​സി​ക വി​കാ​സ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​ക​ണ​മെ​ന്ന് ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും തി​രു​വ​ന​ന്ത​പു​രം ജി ​മൈ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി. സു​നി​ൽ രാ​ജ്.

രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന പേ​ര​ന്‍റിം​ഗ് സെ​ക്ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​യ​വും പ​ക്വ​ത​യും മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ക​ഴി​യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും സു​നി​ൽ രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.

ബ്രൂ​ക്കി​ലെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പേ​ര​ന്‍റിം​ഗ് സെ​ക്ഷ​ൻ പ​ങ്കാ​ളി​ത്തം കൊ​ണ്ട്ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​തു​റ​ന്ന ച​ർ​ച്ച​യി​ലൂ​ടെ അ​ധ്യാ​പ​ക​രെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും ഒ​രു പോ​ലെ ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ റ​വ.ഡോ.ജി. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി.