‘പ​ഠ​നമി​ത്രം’പരിപാടിക്ക്​ തു​ട​ക്ക​മാ​യി
Sunday, August 10, 2025 6:17 AM IST
കൊ​ല്ലം: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യി​ൽ സ്കൂ​ൾ പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി "പ​ഠ​ന​മി​ത്രം" പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ചു.

ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സു​മ​ന​സു​ക​ളി​ൽ നി​ന്നും നോ​ട്ട് ബു​ക്ക്, ബാ​ഗ്, കു​ട, പേ​ന, പെ​ൻ​സി​ൽ, ടി​ഫി​ൻ ബോ​ക്സ്, ഇ​ൻ​സ്ട്ര​മെ​ന്‍റ്ബോ​ക്സ്, പൗ​ച്ച്, തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് സ​മാ​ഹ​രി​ച്ച് ഏ​റ്റ​വും അ​ർ​ഹ​മാ​യ​വ​ർ​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് പ​ഠ​ന​മി​ത്രം പ​രി​പാ​ടി.

കു​ട്ടി​ക്കാ​ലം മു​ത​ൽ സ​ഹ​ജീ​വി സ്നേ​ഹ​വും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ല​ക്ഷ്യം. ക​ഴി​ഞ്ഞ വ​ർ​ഷം പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ദേ​വ​ർ മ​ൺ​ഗ​വ. ഹൈ​സ്കൂ​ളി​ൽ വ​ച്ചാ​ണ് പ​ഠ​ന​മി​ത്രം പ​രി​പാ​ടി​ന​ട​ത്തി​യ​ത്.​ആ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും മു​ള്ളുമ​ല, കു​ര്യോ​ട്ട്മ​ല, വെ​ള്ളം തെ​റ്റി ഉ​ന്ന​തി​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും മ​റ്റ് സ്കു​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും വ​ള​രെ സ​ഹാ​യ​ക​ര​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ​തി ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.2025 ലെ ​പ​ഠ​ന​മി​ത്രം പ​രി​പാ​ടി​യി​ലേ​ക്ക് ഏ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി .​ഷൈ​ൻ ദേ​വ് അ​ഭ്യ​ർ​ഥി​ച്ചു.​ഫോണ്‌ : 9447571111, 9447719520.