പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണമെന്ന്
Sunday, August 10, 2025 6:17 AM IST
കൊ​ല്ലം : പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ണ്ട​യ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ന്‍റ്​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നം പ​നി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. കൊ​തു​കു പെ​രു​കു​ന്ന​ത് ഒ​ഴു​വാ​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ മോ​ണി​റ്റ​റിം​ഗ് സെ​ൽ ആ​രം​ഭി​ക്ക​ണം. മ​രു​ന്നു​ക​ളും ടെ​സ്റ്റ് കി​റ്റു​ക​ളും സു​ര​ക്ഷാ​സാ​മ​ഗ്രി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ജെ. ഡി​ക്രൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.