ചാത്തന്നൂർ: സമാധാന സന്ദേശവുമായി ചാത്തന്നുർ ഗവ. എൽപി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലി , സമാധാന സന്ദേശം നൽകൽ, സഡാക്കോ കൊക്ക് നിർമാണം, പോസ്റ്റർ നിർമാണം, യുദ്ധവിരുദ്ധ റാലി, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം , എന്നിവ നടത്തി.
പ്രധാനാധ്യാപിക ജ്യോതി ,പി റ്റി എ പ്രസിഡന്റ് ആരതി , പിടിഎ അംഗം എസ്. ജയകുമാർ, അധ്യാപകരായ ബിന്ദു,സ്നേഹ ,അനിത ,ശാലിനി, ലിഷ. എസ് ധരൻ, മായ ,അധ്യാപക വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആന്‍ഡ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു.ഹെഡ്മിസ്ട്രസ് സി. എസ്. സബീല ബീവി ഉദ്ഘാടനം ചെയ്തു.
ജെആർസി ചാത്തന്നൂർ സബ്ജില്ലാ മുൻ സെക്രട്ടറി പി. പ്രദീപ് അധ്യക്ഷനായിരുന്നു. കൗൺസിലർ എ. അശ്വതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് മംഗളം ജംഗ്ഷൻ, ഗവ. എൽ പി എസ് ജംഗ്ഷൻ വഴി സ്കൂളിൽ എത്തി. അശ്വതി അജയൻ, പി. മോഹനൻ, എസ്.ബിജിലി തുടങ്ങിയവർ നേതൃത്വം നൽകി.