മാ​നം തെ​ളി​ഞ്ഞു; ഹാർബർ ഉണർന്നു
Sunday, August 10, 2025 7:14 AM IST
അ​മ്പ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെത്തു​ട​ർ​ന്നു​ണ്ടാ​യ ഒ​രാ​ഴ്ച​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ ഇ​ന്ന​ലെ ഉ​ണ​ർ​ന്നു. മ​ത്തി, ക​ണ​വ, കൊ​ഴു​വ തുടങ്ങിയവയുമാ​യാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ര​യി​ലെ​ത്തിയ​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നത്തി​നു ശേ​ഷം പു​റം​ക​ട​ലാ​ലി​യാ​യി​രു​ന്ന പ​ല ബോ​ട്ടു​ക​ളും ഒ​രാ​ഴ്ച ത്തെ അ​ധ്വാ​ന​ത്തി​നു ശേ​ഷ​മാ​ണ് തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ തീ​ര​മ​ണ​ഞ്ഞ​ത്.

നാളുകളായി അ​ന്യം​നി​ന്ന കൂ​റ്റ​ൻ ക​ണ​വ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ടെ​ണ്ണം ഒ​രു കി​ലോ തൂ​ക്കം വ​രും. കി​ലോയ്ക്ക് 550 രൂ​പ വ​ച്ചാ​ണ് തൂ​ക്കി​യ​ത്. കേ​ര​ള തീ​ര​ത്തുനി​ന്ന് പി​ടി​ക്കു​ന്ന ക​ണ​വ​യ്ക്കു വി​ദേ​ശ വി​പ​ണ​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

ഇ​ന്ന​ലെ തോ​ട്ട​പ്പ​ള്ളി​യി​ൽ അ​ടു​ത്ത ബോ​ട്ടു​കാ​ർ​ക്ക് ക​ണ​വ​യും വ​ള്ള​ക്കാർക്ക് മ​ത്തി​യും ല​ഭി​ച്ചു. നാളുക ളായി ചാ​ക​ര​യി​ലെ വി​ല്ല​നാ​യി​രു​ന്ന വ​ലി​യ മ​ത്തി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ. ആ​രും കൊ​തി​ക്കു​ന്ന മു​ട്ടവ​ച്ച മ​ത്തി 240 രൂ​പയ്ക്കാ​ണ് മൊ​ത്തക്ക​ച്ച​വ​ട​ക്കാ​ർ എ​ടു​ത്ത​ത്. എ​ന്താ​യാ​ലും നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ ആ​ളും അ​ന​ക്ക​വും വ​ച്ചു.