ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യിൽ
Sunday, August 10, 2025 7:14 AM IST
തു​റ​വൂ​ർ: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ടനു​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ലു​വ സ്വ​ദേ​ശി​യാ​യ ഗോ​വ​ർ​ധ​ൻ കെ. ​ഗോ​പി(46)യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ തു​റ​വൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 3.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ബാ​ബു, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​ജ​യ​കു​മാ​ർ, എ​ൻ. പ്ര​സ​ന്ന​ൻ, സ​ജി​മോ​ൻ കെ ​പി, വി​ജ​യ​കു​മാ​ർ.​പി, പ്രി​വ​ന്‍റ് ഓ​ഫീ​സ​ർ എ​ച്ച്. മു​സ്ത​ഫ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി​നു. എ​സ്, വി​കാ​സ്. വി. ​ആ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ശ്വ​തി പ​ര​മേ​ശ്വ​ര​ൻ, ഡ്രൈ​വ​ർ ബെ​ൻ​സി വി.​എ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.