വെള്ളറട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവഹികളായ എന്‍. സത്യനേശന്, ആര്. ദാമോദരന്‍ എന്നിവരുടെ ഒന്നാം ചരമദിനത്തില്‍ വടകര തെങ്ങുവിളക്കുഴിയില് സ്മൃതി മണ്ഡപം സ്ഥാപിച്ചു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമ്പലത്തറ ഗോപകുമാര്‍, വടകര ജയന്, വാര്‍ഡ് മെമ്പര്‍മാരായ മഞ്ജുഷാ ജയന്, കാക്കണം മധു, ബ്ലോക്ക് സെക്രട്ടറിമാരായ അഡ്വ . മാരായമുട്ടം ജോണി,
മണ്ണൂര്‍ ശ്രീകുമാര്‍, അയിരൂര്‍ ബാബു, ഗോപകുമാര്‍ , വടകര ജോസ്, ശ്രീരാഗം ശ്രീകുമാര്‍, അനന്തന് മാരായമുട്ടം, ഷീജ ഇടവഴിക്കര, മിനിമോള്‍ വടകര, കോട്ടയ്ക്കല്‍ വിനോദ്, കുട്ടപ്പന്, സുരേന്ദ്രന് ഇടഞ്ഞി, സുരേഷ് ഇടഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.