വ​നി​ത ജം​ഗ്ഷ​ന്‍ സംഘടിപ്പിച്ചു
Monday, August 11, 2025 6:42 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട വ​നി​താ ജംഗ്ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു.​ ജി​ല്ല​യി​ല്‍ ആ​ദ്യ​വ​നി​താ ജ​ംഗ്ഷ​ന്‍ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ആ​നാ​ട്. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ​ശ്രീ​ക​ല അ​ധ്യ​ക്ഷ​യാ​യി.​

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി.​ആ​ര്‍.​ചി​ത്ര​ലേ​ഖ, ലീ​ലാ​മ്മ, ഷൈ​ല​ജ ത​സ്‌​നീം, സൗ​മ്യ​മോ​ള്‍, ക​വി​താ​റാ​ണി എന്നിവർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും തെര​ഞ്ഞെ​ടു​ത്ത 20 ക​ലാ​കാ​രി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ന​ല്‍ എ​ന്ന നാ​ട​കം ന​ട​ന്നു.