എ​ക്സൈ​സ് റെ​യ്ഡ്: 105 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
Monday, August 11, 2025 6:42 AM IST
നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് റെ​യ്ഡി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 105 ലി​റ്റ​ർ കോ​ട​ കണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മൈ​ല​മൂ​ട് കാ​ഞ്ചി​ന​ട മീ​ൻ​ചാ​ടി ഭാ​ഗ​ത്തുനി​ന്നാ​ണ് കോ​ട പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ മ​ഹേ​ഷ്,

ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ ന​ജി​മു​ദ്ദീ​ൻ, ദി​ലീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.