ആ​ണ്ടു​നേ​ർ​ച്ച​ക്കു തു​ട​ക്ക​മാ​യി
Sunday, August 10, 2025 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ൽ ടൗ​ണ്‍ മു​സ്‌​ലിം ജ​മാ​അ​ത്ത് മ​ഖാ​മി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ർ​ഹൂം അ​സൈ​ദ് ഹൈ​ദ്രോ​സ് കോ​യ ത​ങ്ങ​ളു​പ്പാ​പ്പയു​ടെ 83-ാമ​ത് ആ​ണ്ടു​നേ​ർ​ച്ച​യ്ക്കു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൽ ക​ലാം ഹാ​ജി കൊ​ടി​യേ​റ്റി. 16 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങു​ക​ൾ നീ​ളും.

ഈ ​മാ​സം 12 മു​ത​ൽ 14 വ​രെ മ​ത​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര. 12, 13 തീ​യ​തി​ക​ളി​ൽ ഷ​മീ​ർ ദാ​രി​മി കൊ​ല്ല​വും 14ന് ​ആ​ബി​ദ് ഹു​ദ​വി ത​ച്ച​ണ്ണ​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ണ്ടു​നേ​ർ​ച്ച ദി​വ​സ​മാ​യ 15 നു ​രാ​ത്രി ഏ​ഴി​നു കൂ​ട്ട സി​യാ​റ​ത്തും ദു​ആ​യും ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​ബ്ദു​ൽ ഹാ​ദി അ​ൽ ഖാ​ഷി​ഫി നേ​തൃ​ത്വം ന​ൽ​കും.

രാ​ത്രി 9.30 മു​ത​ൽ ജ്ഞ​ന​പ്പു​ക​ഴ്ചി പാ​ട​ലും പ​തി​നാ​റി​നു രാ​വി​ലെ ഏ​ഴി​ന് അ​ന്ന​ദാ​ന​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കു​മെ​ന്നു ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ പൂ​വ​ച്ച​ലും അ​ഭ്യ​ർ​ഥി​ച്ചു.