മ​ക​ൻ മ​രി​ച്ച് നാലാം നാൾ പിതാവ് മ​രി​ച്ചു
Saturday, August 9, 2025 10:38 PM IST
വെ​ള്ള​റ​ട: മ​ക​ന്‍ മ​രി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പി​താ​വും അ​ന്ത​രി​ച്ചു. നാ​ലു ദി​വ​സം മു​ന്പാ​ണ് പൊ​ന്ന​മ്പി വ​ലി​യ വീ​ട്ടു​വി​ളാ​കം ആ​ര്‍. എ​സ്. നി​വാ​സി​ല്‍ രാ​ഘ​വ​ന്‍ നാ​യ​രു​ടെ​യും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും മ​ക​ന്‍ സ​ജി​കു​മാ​ര്‍ (40) ബം​ഗ​ളൂ​രു​വി​ലെ ജോ​ലി സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

സ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ അ​ച്ഛ​ൻ രാ​വി​ലെ രാ​ഘ​വ​ന്‍ നാ​യ​ര്‍ (71) അ​ന്ത​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സം​സ്ക്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു.

രാ​ഘ​വ​ന്‍ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ള്‍: പ​രേ​ത​നാ​യ രാ​ജീ​വ്, സ​ജി​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: അ​രു​ണി​മ കെ. ​നാ​യ​ര്‍, ര​ജ​നി. സ​ജി​കു​മാ​റി​ന്‍റെ ഭാ​ര്യ ര​ജ​നി, മ​ക്ക​ള്‍: സ്വാ​തി കൃ​ഷ്ണ, രേ​ധ​കൃ​ഷ്ണ. സ​ഞ്ച​യ​നം. വെ​ള്ളി രാ​വി​ലെ ഒ​ന്പ​തി​ന്.