ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ടു : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്നു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്നു
Sunday, August 10, 2025 6:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മൂ​ന്നു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യും വ​ഴി​മ​ധ്യേ ന​ഗ്ന​നാ​ക്കി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​രു​ക​യും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​ള്ള ഭ​ര​ത​ന്നൂ​രി​ല്‍ ഇ​റ​ക്കി വി​ടു​ക​യും ചെ​യ്ത​ത്.

തു​ട​ര്‍​ന്നു യു​വാ​വു നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. ആ​ദ്യം ഡേ​റ്റിം​ഗ് ആ​പ്പി​നെ കു​റി​ച്ചൊ​ക്കെ മ​റ​ച്ചു​വ​ച്ചു ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ര്‍​ന്നു എ​ന്നു മാ​ത്ര​മാ​ണു പ​രാ​തി ന​ല്കി​യ​ത്.

പ​രാ​തി​യി​ല്‍ സം​ശ​യം തോ​ന്നി യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ ക​ഥ​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്നു പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് സം​ഘ​ത്തി​ലെ ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.