മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം : ഈ​ഞ്ച​ക്ക​ല്‍ ഭാ​ഗ​ത്ത് രാ​ത്രി​കാ​ല ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ം ഏർപ്പെടുത്തി
Monday, August 11, 2025 6:42 AM IST
വ​ലി​യ​തു​റ: മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ഞ്ച​ക്ക​ല്‍ ഭാ​ഗ​ത്ത് ഇന്നു മു​ത​ല്‍ 17 വ​രെ രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ അഞ്ചു മ​ണി വ​രെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

കോ​വ​ളം ഭാ​ഗ​ത്തു​നി​ന്നും ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ലം-​അ​മ്പ​ല​ത്ത​റ-​അ​ട്ട​ക്കു​ള​ങ്ങ​ര-​സ്റ്റാ​ച്യൂ-​വി​ജെ​ടി-​പാ​റ്റൂ​ര്‍-​ചാ​ക്ക വ​ഴി ബൈ​പ്പാ​സ് റോ​ഡി​ലെ​ത്തി പോ​കേ​ണ്ട​താ​ണ്.

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു​നി​ന്നും കോ​വ​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചാ​ക്ക സ​ര്‍​വീ​സ് റോ​ഡു വ​ഴി പേ​ട്ട-​പാ​റ്റൂ​ര്‍-​ആ​ശാ​ന്‍ സ്‌​ക്വ​യ​ര്‍-​പാ​ള​യം- സ്റ്റാ​ച്യൂ-​അ​ട്ട​ക്കു​ള​ങ്ങ​ര-​മ​ണ​ക്കാ​ട്-​തി​രു​വ​ല്ലം വ​ഴി പോ​കേ​ണ്ട​താ​ണ്.

കി​ള്ളി​പ്പാ​ലം-​പ​വ​ര്‍​ഹൗ​സ് റോ​ഡ് ഭാ​ഗ​ത്തുനി​ന്നും ഈ​ഞ്ച​ക്ക​ല്‍ വ​ഴി ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചൂ​ര​ക്കാ​ട്ടു​പാ​ള​യം-​ത​മ്പാ​നൂ​ര്‍-​പ​ന​വി​ള-​ആ​ശാ​ന്‍ സ്‌​ക്വ​യ​ര്‍-​പാ​റ്റൂ​ര്‍-​ചാ​ക്ക വ​ഴി​യോ ശ്രീ​ക​ണ്‌​ഠേ​ശ്വ​രം-​ഉ​പ്പി​ടാ​മൂ​ട്-​പേ​ട്ട-​ചാ​ക്ക വ​ഴി​യോ ബൈ​പ്പാ​സ് റോ​ഡി​ലെ​ത്തി പോ​കേ​ണ്ട​താ​ണ്.

കോ​വ​ളം ഭാ​ഗ​ത്തുനി​ന്നും എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കു വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ കു​മ​രി​ച്ച​ന്ത-​പ​രു​ത്തി​ക്കു​ഴി സ​ര്‍​വീ​സ് റോ​ഡ് വ​ഴി ക​ല്ലു​മൂ​ട്-​വ​ലി​യ​തു​റ-​ശം​ഖും​മു​ഖം റോ​ഡി​ലേ​യ് ക്ക് തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്. അ​ട്ട​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നും ചാ​ക്ക ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ഴ​പ്പ​ള​ളി-​ശ്രീ​ക​ണ്‌​ഠേ​ശ്വ​രം-​ഉ​പ്പി​ടാ​മൂ​ട്-​നാ​ലു​മു​ക്ക്-​പേ​ട്ട-​ചാ​ക്ക വ​ഴി​യും പോ​കേ​ണ്ട​താ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ലേ​യ്ക്ക് 0471-2558731, 94979 90005 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.