വി​ള​യോ​ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്കം
Monday, August 11, 2025 1:07 AM IST
വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി- പു​ഴ​പ്പാ​ലം റോ​ഡി​ൽ ദു​രി​ത​യാ​ത്ര​ക്ക് ശാ​പ​മോ​ക്ഷ​മാ​യി ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു. സ്ക്കൂ​ൾ ഗ്രൗ​ണ്ട് മു​ത​ൽ ശോ​ക​നാ​ശി​പു​ഴ​പ്പാ​ലം വ​രെ റോ​ഡി​നി​രു വ​ശ​ത്തും വീ​തി കൂ​ട്ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വീ​തി​കൂ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണ് . പ്രാ​ഥ​മി​ക ന​ട​പ​ടി പൂ​ർ​ത്തി​യാ​ൽ മെ​റ്റ​ൽ വി​രി​ക്കും. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ പൂ​ർ​ണ​തോ​തി​ൽ ടാ​റിം​ഗും ന​ട​ത്തും.

റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​നും പ​രി​ഹാ​ര​മാ​വു​ന്ന​തി​നൊ​പ്പം അ​പ​ക​ട​സാ​ധ്യ​ത​ക​ളും കു​റ​യ്ക്കാ​നാ​കും.