ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, August 11, 2025 1:06 AM IST
പാ​ല​ക്കാ​ട്: ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും 15ന് ​ന​ട​ക്കും. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഐ​ബി​ൻ പെ​രു​മ്പു​ള്ളി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. തി​രു​നാ​ൾ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ചെ​റി​യ​ത്ത്, അ​ലോ​ഷി ഇ​മ്മ​ട്ടി, മെ​ൽ​വി​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കൈ​കാ​ര​ന്മാ​രാ​യ സു​രേ​ഷ് വ​ട​ക്ക​ൻ, ടി.​എ​ൽ. ജോ​സ​ഫ്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.