കു​ട്ടി​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ആ​സ​ക്തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Sunday, August 10, 2025 7:48 AM IST
കോ​യ​മ്പ​ത്തൂ​ർ: ഗ​വ.​ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ്ര​ഗ് റി​ക്ക​വ​റി സെ​ന്‍റ​റി​ലെ ഇ​ന്‍റ​ർ​നെ​റ്റ് അ​ഡി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ മാ​സ​വും 25 മു​ത​ൽ 30 വ​രെ കു​ട്ടി​ക​ൾ ചി​കി​ത്സ തേ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഫെ​ബ്രു​വ​രി​യി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​ല​ങ്കാ​രൈ എ​ന്ന പേ​രി​ൽ സം​യോ​ജി​ത മ​യ​ക്കു​മ​രു​ന്ന് റി​ക്ക​വ​റി സെ​ന്‍റ​ർ ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ൽ കോ​യ​മ്പ​ത്തൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ 20 കി​ട​ക്ക​ക​ളു​ള്ള കേ​ന്ദ്രം ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗും ചി​കി​ത്സ​യും ഈ ​കേ​ന്ദ്ര​ത്തി​ൽ ന​ൽ​കു​ന്നു. കോ​യ​മ്പ​ത്തൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ശി​ശു​ക്ഷേ​മവ​കു​പ്പും മാ​ന​സി​കാ​രോ​ഗ്യവ​കു​പ്പും ഇ​തി​നു​ള്ള ചി​കി​ത്സ ന​ൽ​കു​ന്നു.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ സ്ക്രീ​ൻ സ​മ​യം മാ​ന​സി​ക​മാ​യി മാ​ത്ര​മ​ല്ല, ശാ​രീ​രി​ക​മാ​യും ദോ​ഷം വ​രു​ത്തു​ന്ന​താ​യി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ വ​കു​പ്പി​ലെ ഡോ. ​സെ​ന്തി​ൽ​കു​മാ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ, വീ​ഡി​യോ ഗെ​യി​മു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ല്ലാ മാ​സ​വും 25 മു​ത​ൽ 30 വ​രെ കു​ട്ടി​ക​ൾ ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്നു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ മാ​ത്ര​മ​ല്ല ടി​വി​ക​ളും ക​മ്പ്യൂ​ട്ട​റു​ക​ളും സ്ക്രീ​ൻ സ​മ​യം എ​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്നു. തു​ട​ക്ക​ത്തി​ൽത​ന്നെ ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.