വ്യാ​പാ​രിദി​നം ആ​ച​രി​ച്ചു
Sunday, August 10, 2025 7:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് വ്യാ​പാ​രി​ദി​നം ആ​ച​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പൂ​ർ​ണി​മ വ്യാ​പാ​ര​ഭ​വ​നി​ൽ സം​ഘ​ട​ന​യു​ടെ പ​താ​ക ഉ​യ​ർ​ത്തി. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.ആ​ർ. സു​രേ​ഷ് വ്യാ​പാ​രി​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി ജ​ന​ത, ട്ര​ഷ​റ​ർ അ​ബി​ദ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ കി​ംഗ്സ്, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സ​ന്ധ്യ, മ​റ്റ് ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, മെ​ംബർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും അ​സു​ഖ​ങ്ങ​ൾമൂ​ലം സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി.